നന്തി ബസാർ: സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ പുതിയ കാൽവെപ്പിലേക്ക്. നിർധനരായ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണമായ 'മെഡികെയർ' പദ്ധതിക്കാണ് തുടക്കം കുറിച്ചത്. തണൽ ചെയർമ്മാൻ ഡോ ഇദ്‌രീസ്, വ്യവസായ പ്രമുഖനായ കാരാടൻ സുലൈമാന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നേതാക്കളായ മെയോൺ കാദർ, വികെ ഇസ്മായിൽ, റാഫി ദാരിമി, സികെ സുബൈർ, റഷീദ് മണ്ടോളി, അഷ്‌റഫ് മൊയ്യിൽ, ആർ വി അബൂബക്കർ, ഹമീദ് പി കെ, ഇസ്മായിൽ കുണ്ടിൽ എന്നിവർ സന്നിഹിതരായി.