BREAKING NEWS
dateFRI 27 FEB, 2026, 5:28 AM IST
dateFRI 27 FEB, 2026, 5:28 AM IST
back
Homeregional
regional
Aswani Neenu
Fri Jun 20, 2025 02:47 PM IST
നന്തിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
NewsImage

കൊയിലാണ്ടി: നന്തിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട്- കണ്ണൂർ ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം ഉച്ചയ്ക്ക് രണ്ടോടെ. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് തുടരുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE