BREAKING NEWS
dateWED 25 JUN, 2025, 6:36 AM IST
dateWED 25 JUN, 2025, 6:36 AM IST
back
Homeregional
regional
Aswani Neenu
Mon Jun 23, 2025 02:49 PM IST
നാടിന് വേണ്ടത് ബഹുസ്വരതയോട് കൂടിയ സാംസ്കാരിക പ്രവർത്തനം; അഡ്വ. പി.ഗവാസ്
NewsImage

മേപ്പയ്യൂർ: നാടിന് വേണ്ടത് ബഹുസ്വരതയോട് കൂടിയ സാംസ്കാരിക പ്രവർത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.ഗവാസ് പറഞ്ഞു. ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് 'അക്ഷരാമൃതം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ആളുകളെയും പ്രതിനിധീകരിച്ച് ബ്ലൂമിംഗ് ആർട്സ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വി.എച്ച്.എസ്.ഇ. ഉന്നത വിജയികൾക്ക് ബ്ലൂമിംഗ് സ്ഥാപകാംഗം വി.കെ. രാജൻ സ്മാരക ഉപഹാരങ്ങൾ പി. ഗവാസ് കൈമാറി. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറന്മാൻ, മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സക്കീർ മനക്കൽ, സജീവൻ കുഞ്ഞോത്ത്, ടി.എം.അഫ്സ, എം.കെ.കുഞ്ഞമ്മത്, എ.ടി.വിനീഷ്, കെ.എം.സുഹൈൽ കെ.എം.സുരേഷ്, സി.എം. ബാബു എന്നിവർ പ്രസംഗിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE