BREAKING NEWS
dateWED 25 JUN, 2025, 6:35 AM IST
dateWED 25 JUN, 2025, 6:35 AM IST
back
Homeregional
regional
Aswani Neenu
Tue May 27, 2025 02:28 PM IST
ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ
NewsImage

കൊയിലാണ്ടി: ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 ശതമാനം വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത് മികച്ച നേട്ടമായി. കൊമേഴ്സ് വിഭാഗം ഒൻപതാം തവണ 100% വിജയം കരസ്ഥമാക്കിയത് വിജയത്തിന് മാറ്റ് കൂട്ടി. കൊയിലാണ്ടി താലൂക്കിൽ വിജയശതമാനത്തിലും മുഴുവൻ വിഷയങ്ങളിലെ A+ ശതമാനത്തിലും രണ്ടാം സ്ഥാനത്താണ് വിദ്യാലയം. 

41 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ 150 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഇരുപതാം സ്ഥാനത്താണ്. സ്കൂളിൽ നടന്ന വിജയാഘോഷ പരിപാടി പ്രിൻസിപ്പൽ പി.ശ്യാമള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.മാനേജർ ഇ സുരേഷ് ബാബു, പി.ടി.എ പ്രസിഡൻറ് ലിനീഷ് തട്ടാരി, പ്രധാനാധ്യാപിക ടി. ഒ.സജിത, അധ്യാപകരായ ആർ.എസ്. രജീഷ്, പി.ഐ അനീഷ് , ഐ.വി മഞ്ജുഷ, എസ്. രഗിന തുടങ്ങിയവർ സംസാരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE