BREAKING NEWS
dateTHU 21 NOV, 2024, 3:09 PM IST
dateTHU 21 NOV, 2024, 3:09 PM IST
back
HomePolitics
Politics
SREELAKSHMI
Mon Oct 21, 2024 11:39 AM IST
കൊയിലാണ്ടിയിൽ യുവാവിനെ കെട്ടിയിട്ട് പണം തട്ടിയ സംഭവം വ്യാജം; 3 പേര്‍ അറസ്റ്റില്‍
NewsImage

കൊയിലാണ്ടി: യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം തട്ടിയെന്ന സംഭവം വ്യാജമെന്ന് പോലീസ്. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹാനഹൗസില്‍ സുഹൈല്‍ (25) അടക്കം മൂന്നു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയതു. ഇയാളുടെ സുഹൃത്തുക്കളായ താഹ, യാസിര്‍ എന്നിവരാണ് പിടിയിലായത്. താഹയുടെ കൈയില്‍ നിന്നു 37 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.കൊയിലാണ്ടി കാട്ടിലപീടികയില്‍ കാറില്‍ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. എടിഎം കൗണ്ടറില്‍ നിറയ്ക്കാന്‍ വേണ്ട പണം കാറില്‍ കൊണ്ടുപോകവെ പര്‍ദയിട്ടവര്‍ കാറില്‍ കയറി മുളകുപൊടി വിതറി തന്നെ കെട്ടിയിട്ടെന്നും പിന്നെ തനിക്ക് ഓര്‍മയില്ലെന്നുമായിരുന്നു സുഹൈല്‍ പറഞ്ഞത്. എന്നാല്‍ പോലീസ് സുഹൈലിന്റെ മൊഴി വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യാജമെന്ന് വ്യക്തമായത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING