
വടകര: വില്യാപ്പള്ളി അമരാവതിയില്‍ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്നകലുങ്കിനോട് ചേര്‍ന്ന കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരന്‍ മരിച്ചു. അമരാവതിയിലെ ഏലത്ത് മൂസയാണ് (55) മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവ് പാലത്തിന്റെ കുഴിയില്‍ വീണ നിലയില്‍ ഞായറാഴ്ച രാത്രി 11.30നാണ് കാണപ്പെടുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹം വൈകീട്ട് ആറ് മണിയോടെ കടയില്‍പോയതായിരുന്നു. സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് അപകടം. അബദ്ധത്തില്‍ കുഴിയില്‍ വീണതാണെന്ന് കരുതുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.