കൊയിലാണ്ടി: പതിനഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു. പെരുവണ്ണാമൂഴി പൂഴിത്തോട് പൊറ്റക്കാട് വീട്ടിൽ അശ്വന്തി(28)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ശിക്ഷിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽവെച്ചു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി സഹോദരങ്ങളെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും പീഡനവിവരം അറിയിക്കുകയിരുന്നു. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ.കെ. രാധാകൃഷ്ണനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.