കൊച്ചി: പി ജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ സ്വദേശിനി അക്ഷരയാണ് (23) മരിച്ചത്. പരീക്ഷയ്‌ക്ക് തോൽക്കുമോയെന്ന മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ. കുറുപ്പംപടിയിലെ സ്വകാര്യ കോളേജിൽ എം എസ് ഡബ്ല്യൂ വിദ്യാർത്ഥിനിയാണ്.
ഇന്നലെ പരീക്ഷയുണ്ടായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങമരിച്ചനിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരീക്ഷ പ്രതീക്ഷിച്ച രീതിയിൽ എഴുതാനായില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.