വടകര: കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ഫോറന്‍സിക്ക് പരിശോധന പൂര്‍ത്തിയായി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും അടങ്ങിയ സംഘം വാഹനം വിശദമായി പരിശോധിച്ചു.
കാരവന്‍ ഡ്രൈവര്‍ മലപ്പുറം വണ്ടൂരിലെ മനോജിന്റെ ഇന്‍ക്വസ്റ്റാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശി ജോയലിന്റെ ഇന്‍ക്വസ്റ്റും നടന്നു. രാവിലെ പതിനൊന്നരയോടെയാണ് വടകര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹംബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
.