BREAKING NEWS
dateWED 25 JUN, 2025, 6:10 AM IST
dateWED 25 JUN, 2025, 6:10 AM IST
back
Homeregional
regional
Aswani Neenu
Wed Jun 11, 2025 03:26 PM IST
പരിസ്ഥിതി സംരക്ഷണത്തിനായി 'അക്ഷരപ്പച്ച' പദ്ധതിയുമായി സ്കൂൾ
NewsImage

ചിങ്ങപുരം: പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പി.ടി.എ.യുടെ സഹായത്തോടെ രക്ഷിതാക്കൾ നിർമ്മിച്ച പേപ്പർ പേനകൾ സ്കൂളിലെ കുട്ടികൾക്കും പ്രദേശത്തെ വീടുകളിലും സൗജന്യമായി വിതരണം ചെയ്ത് വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ 'അക്ഷരപ്പച്ച' പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വർഷം 'പെൻബോക്സ് ചലഞ്ചിലൂടെ' കുട്ടികളുടെ വീടുകളിൽ നിന്ന് ഉപയോഗം കഴിഞ്ഞ 382 പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ രണ്ടാം ഘട്ട പ്രവർത്തനമായിട്ട് കൂടിയാണ് പേപ്പർ പേനകൾ നിർമ്മിച്ച് വിതരണം ചെയ്തത്. സ്കൂൾ പരിസരത്തെ വീടുകളിൽ കുട്ടികളെത്തി ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ മണ്ണിലെത്തുമ്പോഴുള്ള ദോഷഫലങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് പേപ്പർ പേനയുടെ പ്രാധാന്യം പറഞ്ഞു കൊടുത്ത് വിതരണം ചെയ്യുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിലൂടെ നൂറ് കണക്കിന് പേപ്പർ പേനകൾ നിർമ്മിച്ച് ഇനി മുതൽ സ്കൂളിൽ അതിഥികളായെത്തുന്നവർക്കും ഉപഹാരമായും കൈമാറും. 

മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് പേനകൾ അടങ്ങിയ കൂട കൈമാറി 'അക്ഷരപ്പച്ച' ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.എം.രജുല, പി.എം.വിനോദ് കുമാർ, കെ.സി.ദിലീപ്, എ.ബാബുരാജ്, വീക്കുറ്റിയിൽ രവി, മൊയ്തീൻ ഹാജി കൊയിലോത്ത്, ശ്രീനിവാസൻ കുനിയിൽ, കെ.പി.പ്രഭാകരൻ, പി.കെ.റഫീഖ്, മൃദുല ചാത്തോത്ത്, സുഷ എളമ്പിലാട് എന്നിവർ പ്രസംഗിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE