BREAKING NEWS
dateFRI 20 JUN, 2025, 2:58 PM IST
dateFRI 20 JUN, 2025, 2:58 PM IST
back
Homeregional
regional
SREELAKSHMI
Wed Jun 18, 2025 09:50 AM IST
കണ്ണൂരില്‍ ഭീതിപടര്‍ത്തിയ തെരുവ് നായ ചത്ത നിലയില്‍ ;കടിച്ചത് 56 പേരെ
NewsImage

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍. ചൊവ്വാഴ്ച നഗരത്തില്‍ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. ആക്രമണം.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ നഗരത്തില്‍ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ ഒരു മണിക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടി നടന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ 56 പേര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ജനങ്ങളെ കടിച്ചത്.ജനങ്ങളെ കടിച്ച് നഗരത്തെ പരിഭ്രാന്തിയിലാക്കിയ നായ ഒടുവില്‍ ചത്തു.

ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. നടക്കുന്നവരെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പലരും കൈയ്യിലുള്ള കുട കൊണ്ടും മറ്റും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE