BREAKING NEWS
dateSAT 31 MAY, 2025, 4:29 PM IST
dateSAT 31 MAY, 2025, 4:29 PM IST
back
Homesections
sections
SREELAKSHMI
Wed Feb 19, 2025 09:49 PM IST
തിക്കോടി സ്വദേശിയായ വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
NewsImage

തിക്കോടി : വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.തിക്കോടി മണലാടി പറമ്പിൽ മുഹമ്മദ് നിഹാൽ (22) ആണ് മരിച്ചത്. മൂടാടി മലബാർ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു.

ഇന്നലെ രാത്രി നിഹാൽ വീടുവിട്ടിറങ്ങി എന്നാണ് വിവരം. രാവിലെയോടെ പയ്യോളി ഹൈസ്‌കൂളിന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും അൽപ്പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം പ്രദേശവാസികളാണ് നിഹാലിന്റെ മൃതദേഹം കണ്ടത്. ഇവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നൗഷാദിന്റെയും തെസ്‌നിയുടെയും മകനാണ് നിഹാൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE