
മലപ്പുറം: കൊണ്ടോട്ടിയിൽ കടല തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീർ–ഫർസീന ദമ്പതികളുടെ മകനായ മുഹമ്മദ് റിസാനാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ മിക്സ്ചർ കഴിക്കുന്നതിനിടയിൽ റിസാന് ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.മിക്സ്ചറിലെ കടല അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.