കോട്ടയം: പോലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‍-ഷീബാ ദമ്പതികളുടെ മകന്‍ ആകാശ്‌സുരേന്ദ്രന്റ (19) മൃതദേഹമാണ് എം.ജി.യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 10 മണിയോടെ ആകാശും സുഹൃത്തുക്കളും പുരയിടത്തിൽ ഇരിക്കുകയായിരുന്നു എന്നാണ് വിവരം. ആകാശിന്റ വീടിനുസമീപം രാവിലെനടന്ന ഒരു അടിപിടികേസുമായി ബന്ധപ്പെട്ട് പോലീസ് സംഘം രാത്രി ഇതുവഴിവന്നിരുന്നു. ഈ സമയം ആകാശും സുഹൃത്തുക്കളും ഓടുകയായിരുന്നു എന്നാണ് പറയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചയൊടെ ആകാശിന്റ മൃതദേഹം കിണറ്റിന്‍ നിന്നും കണ്ടെത്തുകയായിരുന്നു.