BREAKING NEWS
dateTHU 21 NOV, 2024, 3:08 PM IST
dateTHU 21 NOV, 2024, 3:08 PM IST
back
Homeregional
regional
Aswani
Thu Dec 28, 2023 02:01 PM IST
രണ്ടാംവിവാഹം; കുഴഞ്ഞുവീണെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു, പിന്നെ ആത്മഹത്യയെന്നാക്കി മാറ്റി; ഒടുവിൽ കൊലപാതകമെന്ന് കണ്ടെത്തൽ
NewsImage

ചോറ്റാനിക്കര: എരുവേലിയില്‍ പാണക്കാട്ട് (മാന്നുള്ളില്‍) വീട്ടില്‍ ഷൈജുവിന്റെ ഭാര്യ ശാരിയുടെ മരണം കൊലപാതകമാണെന്നറിഞ്ഞതിലുള്ള ഞെട്ടൽ മാറിയിട്ടില്ല അയൽക്കാർക്ക്. ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് ആറോടെ തന്റെ ഭാര്യ കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് അയല്‍വാസിയുടെ വീട്ടില്‍ ഷൈജു ഓടിച്ചെന്നത്. നാട്ടുകാര്‍ ഓടിയെത്തി യുവതിയെ ചോറ്റാനിക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

 മൃതദേഹംകണ്ട ആശുപത്രിയിലെ ഡോക്ടര്‍ക്ക് മരണത്തില്‍ സംശയം തോന്നിയിരുന്നു. വിവരം പോലീസിനെ അറിയിച്ചു. വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങി ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെന്നും രക്ഷിക്കാന്‍ ഷാള്‍ മുറിച്ച് ശാരിയെ നാട്ടുകാരുടെ സഹായത്തോടെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും പിന്നീട് ഷൈജു കഥ മാറ്റിപ്പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയെ സംശയത്തിന്റെ പേരില്‍ കഴുത്തില്‍ ഷാള്‍കൊണ്ട് മുറുക്കി ഷൈജു കൊലപ്പെടുത്തുകയായിരുന്നു.

25-ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. അവശനിലയിലായ ശാരിയെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി. മരണം ഉറപ്പാക്കാന്‍ ശാരി ധരിച്ച നൈറ്റി വായിലും മൂക്കിലും ചേര്‍ത്ത് അമര്‍ത്തി. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തിന് നിര്‍ണായകമായി. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇരുവരുടെയും രണ്ടാംവിവാഹമാണ്. ആദ്യവിവാഹത്തില്‍ ശാരിക്ക് രണ്ട് മക്കളും ഷൈജുവിന് ഒരുകുട്ടിയും ഉണ്ട്.

പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയന്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.പി. ജയപ്രസാദ്, കെ.ജി. ഗോപകുമാര്‍, ഡി.എസ്. ഇന്ദ്ര രാജ്, വി. രാജേഷ് കുമാര്‍, എ.എസ്.ഐ. ബിജു ജോണ്‍, സി.പി.ഒ. രൂപേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE