മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു.
കണിയൊരുക്കിയും കൈനീട്ടം നൽകിയും നാടെങ്ങും ഉത്സവലഹരിയിലാണ്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്ക് അനുഭവപ്പെട്ടു.കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. മലയാളികളുടെ പ്രധാന ആഘോഷത്തെ പടക്കങ്ങൾ പൊട്ടിച്ചാണ് നാട് വരവേറ്റത്. വിഷുക്കണി കണ്ടുണർന്ന്, വിഷുക്കൈനീട്ടം നൽകി, വിഷുക്കോടിയും ധരിച്ച് മറ്റൊരു വിഷുദിനത്തെ വരവേൽക്കുകയാണ് കുടുംബങ്ങൾ. ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല - ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കണിവെള്ളരി, കണിക്കൊന്ന,കോടിമുണ്ട്, കൈനീട്ടം തുടങ്ങി വിഷു തനത് ശൈലിയിൽ തന്നെ ഇത്തവണയും നാട് വിഷു ആഘോഷിച്ചു.
പ്രിയ വായനക്കാർക്ക് നാട്ടുവാർത്താ ടീമിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....