വടകര: മാഹിയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കല്ലേരി സ്വദേശിയായ യുവാവ് മരിച്ചു. വലിയ മലയിൽ ശ്രീഷിൻ (23) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് അഞ്ചോടെ മാഹി ടൗണിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ കല്ലേരി വെസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗവും പെർഫോമിങ് ആർട്ടിസ്റ്റുമാണ് ശ്രീഷിൻ. മൃതദേഹം ചൊവ്വ പകൽ മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: ചന്ദ്രൻ. അമ്മ: ഉഷ. സഹോദരൻ: സീതുകിരൺ.