
വടകര: മാഹി ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മണിയൂര്‍ മുടപ്പിലാവില്‍ മീത്തലെ വന്മേരി വീട്ടില്‍ അഖിലാണ് (31) മരിച്ചത്. മാഹി ബൈപ്പാസില്‍ മാടപ്പീടികക്കു സമീപം വച്ച് അഖില്‍ സഞ്ചരിച്ച ബൈക്ക് ആന്ധ്രയില്‍ നിന്നുള്ള അയപ്പഭക്തരുടെ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ: ശ്യാമിലി. മകന്‍: ആര്‍ധിക്. അച്ഛന്‍: പരേതനായ മോഹനന്‍. അമ്മ: രാധ. സഹോദരങ്ങള്‍: ഷിഖില്‍, രമ്യ. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.