BREAKING NEWS
dateTUE 7 JAN, 2025, 3:13 AM IST
dateTUE 7 JAN, 2025, 3:13 AM IST
back
HomeRegional
Regional
SREELAKSHMI
Sat Jan 04, 2025 02:57 PM IST
ആരോഗ്യനിലയിൽ പുരോഗതി ;ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി
NewsImage

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എം.എൽ.എ യുടെ ആരോ​ഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്.

ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നെങ്കിൽക്കൂടിയും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കൂടാതെ കൗണ്ടുകളും വൈറ്റൽസും സ്റ്റേബിളായതിനാലും വെന്റിലേറ്ററിൽ നിന്ന് മാറ്റി തീവ്രപരിചരണം തുടരാൻ വിദഗ്ധസംഘം തീരുമാനിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഉമ തോമസ് മക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE