BREAKING NEWS
dateTHU 2 JAN, 2025, 10:04 PM IST
dateTHU 2 JAN, 2025, 10:04 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 01, 2024 03:36 PM IST
എസ്എസ്എൽസി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും ;ഹയർ സെക്കൻഡറി മാർച്ച് ആറ് മുതൽ
NewsImage

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. രാവിലെ 9.30 മുതലാണ് പരീക്ഷകൾ ആരംഭിക്കുക. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്. ഫെബ്രുവരി 17 മുതൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കും.

മാർച്ച് ആറു മുതൽ 29 വരെ ഹയർ സെക്കൻഡറി പരീക്ഷയും നടത്തും. 2025 മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കും.

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE