നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്. പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമിൽ വിളിച്ചുകയറ്റുകയും കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നുവെന്നും നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ചേദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.ചെകുത്താൻ കേസിൽ പോലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മുറിയിൽ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു. തന്നെ കൂടി കേസിൽ ഉൾപ്പെടുത്താനായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് തന്നെ ചെകുത്താന്റെ വീട്ടിൽ കൊണ്ടുപോയതെന്നും പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ ഭാര്യ എന്റെ ഒപ്പമുണ്ടായിരുന്നുവല്ലോയെന്ന് ബാല പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞു.
ബാലയെ കാണാൻ വന്നിരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാളെ വിട്ടയച്ചു. പല അധികാരികളുമായി ബാലയ്ക്ക് ബന്ധമുണ്ട്. ബാഗിൽ മയക്കുമരുന്ന് വല്ലോം വെച്ച് തന്നെ കേസിൽ കുടുക്കുമോയെന്ന് ഭയം ഉണ്ടെന്നും എലിസബത്ത് പറയുന്നു.
ബാല പ്രതികാരത്തോടെ കാത്തിരിക്കുകയായിരിക്കും. ഇപ്പോൾ എന്തെങ്കിലും സംസാരിച്ചാൽ പ്രശ്നമായാലോ എന്നതുകൊണ്ട് മിണ്ടാത്തതാണ്. താൻ ആരുമില്ലാത്ത ഒരാളാണ്. കുറച്ചു മാസങ്ങൾ കഴിയുമ്പോ വണ്ടിയിടിപ്പിച്ചോ മറ്റോ അവസാനിപ്പിക്കുമായിരിക്കുമെന്നും തനിക്ക് പേടിയുണ്ട്. ആർക്കും ഇതൊന്നും അപ്പോൾ ഓർമയുണ്ടാകാനിടയില്ലെന്നും എലിസബത്ത് പറയുന്നു. ഒപ്പം രണ്ടുപേരുണ്ടെങ്കിൽ അവരുടെ കുറ്റങ്ങൾ രണ്ടുപേരോടും പറഞ്ഞ് അവർക്കിടയിൽ ശത്രുതയുണ്ടാക്കുകയും എന്നാൽ ഇരുവരും തമ്മിൽ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ് ബാലയെന്നും അവർ കുറ്റപ്പെടുത്തി.