തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ മലയാളം വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ് പൊതി കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽനിന്നാണ് പോസ്റ്റ് ഓഫിസ് വഴി പാഴ്സൽ വന്നത്. നാല് ഗ്രാം കഞ്ചാവ് അടങ്ങുന്ന പൊതിയാണ് ലഭിച്ചത്.
കോളജ് അധികൃതർ ശ്രീകാര്യം പൊലീസിൽ അറിയിച്ചതിനെതുടർന്ന് പൊലീസ് കാമ്പസിലെത്തി പരിശോധന നടത്തി. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.