BREAKING NEWS
dateSAT 27 JUN, 2026, 5:37 PM IST
dateSAT 27 JUN, 2026, 5:37 PM IST
back
Homeregional
regional
SREELAKSHMI
Sat Jun 27, 2026 08:25 AM IST
ഭാര്യ ഗൾഫിൽ,​ വീട്ടുമുറ്റത്ത് ഗർഭ നിരോധന ഉറ കണ്ടത് വിളിച്ചറിയിച്ചതിന് അമ്മായിയമ്മയെ മരുമകൻ പീഡിപ്പിച്ചു
NewsImage

കൊല്ലം : ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മരുമകനെ അറസ്റ്റ് ചെയ്തു. 39കാരനാണ് അറസ്റ്റിലായത്. യുവാവിന്റെ ഭാര്യ സൗദ്യ അറേബ്യയിലാണ് ജോലി ചെയ്യുന്നത്. വീട്ടുമുറ്റത്ത് ഗർഭ നിരോധന ഉറ കണ്ടത് ഗൾഫിലുള്ള മകളെ അമ്മ വിളിച്ചറിയിച്ചിരുന്നു. താൻ വിദേശത്തായിരിക്കുമ്പോൾ എന്തിനാണ് ഗർഭ നിരോധന ഉറയെന്ന് ചോദിച്ച് ഗൾഫിലുള്ള ഭാര്യയുമായി യുവാവ് വഴക്കായി.

ഇതിന്റെ പേരിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അമ്മായിയമ്മ പൊലീസിൽ പരാതി നൽകിയത്. തന്നെ കെട്ടിയിട്ടതിന് ശേഷം പ്രകൃതി വിരുദ്ധമായ രീതിയിൽ പോലും പീഡ‌ിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ജൂൺ 23ന് ലഭിച്ച പരാതിയിൽ അന്നു തന്നെ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻ‌ഡ് ചെയ്യുകയായിരുന്നു. ഏറെക്കാലമായി യുവാവ് അമ്മായിയമ്മയ്ക്കും മക്കൾക്കും ഒപ്പമാണ് താമസിക്കുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE