കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയുടെ വിധ. വരുംദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചയ്ക്കും വാദപ്രതിവാദത്തിലേക്കുമെത്തിയേക്കാവുന്ന വിധിയെ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരുപോലെ ഉറ്റുനോക്കുന്നു. സി.പി.എം. നേതാക്കൾ നിരവധിപേരാണ് പ്രതിപ്പട്ടികയിലുള്ളത്. നേതാക്കൾ ഒന്നിലേറെപ്പേർ ഉൾപ്പെടെ എട്ടുപ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
മറ്റുള്ളവർ ഇതുവരെയും ഒരിക്കൽപ്പോലും ജയിലിൽനിന്ന് പുറത്തുവന്നിട്ടില്ല. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു.രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയിൽ നടന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് 154 പേരും പ്രതിഭാഗത്ത് മൂന്നുപേരുമാണ് സാക്ഷികളായുണ്ടായിരുന്നത്.
വെള്ളിയാഴ്ച കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ നാട്ടുകാരുടെ കൂട്ടപ്രാർഥനയായിരുന്നു.ശരത്‌ലാലിന്റെ മാതാപിതാക്കളായ പി.കെ. സത്യനാരായണൻ, ലത, സഹോദരി അമൃത, കൃപേഷിന്റെ മാതാപിതാക്കളായ പി.വി. കൃഷ്ണൻ, ബാലാമണി, ശരത്തിന്റെയും കൃപേഷിന്റെയും മറ്റു ബന്ധുക്കൾ, നാട്ടുകാർ എന്നിവരെല്ലാം ക്ഷേത്രത്തിലെത്തിയിരുന്നു.