BREAKING NEWS
dateTHU 21 NOV, 2024, 3:16 PM IST
dateTHU 21 NOV, 2024, 3:16 PM IST
back
Homeregional
regional
SREELAKSHMI
Sun Jun 09, 2024 08:52 AM IST
ടി.പി വധക്കേസിലെ അഞ്ചു പ്രതികൾക്ക് പരോൾ അനുവദിച്ചു
NewsImage

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അഞ്ചു പ്രതികൾക്കാണ് പരോൾ. കേസിലെ രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് പ്രതികളായ കിർമാണി മനോജ്, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് പരോൾ ലഭിച്ച് 10 ദിവസത്തേക്ക് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഹൈകോടതി ഉയർത്തിയിരുന്നു. പ്രതികൾക്ക് 20 വർഷത്തേക്ക് പരോളോ ശിക്ഷയിൽ ഇളവോ നൽകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഈ ഉത്തരവ് മറികടന്നാണ് പരോൾ അനുവദിച്ചത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE