തിരുനാവായ: എം.ടി വാസുദേവന്‍ നായരുടെ കുടുംബം തിരുനാവായയില്‍ ബലിതര്‍പ്പണം നടത്തി. എം.ടിയുടെ വിയോഗത്തിന്റെ പതിനാറാം ദിവസം നടന്ന ചടങ്ങിലാണ് ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി വി നായര്‍, പേരക്കുട്ടി മാധവ്, എം.ടിയുടെ ജ്യേഷ്ഠന്റെ മകനായ ടി. സതീശന്‍ അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ പിതൃതര്‍പ്പണം നടത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി ഡിസംബര്‍ 25-ന് രാത്രി പത്തുമണിയോടെയായിരുന്നു അന്തരിച്ചത്.