
കാസർകോട് : മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതിയിൽ വടകര സ്വദേശിക്കെതിരെ കേസ്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32കാരിയുടെ പരാതിയിൽ മുഹമ്മദ് ഷമ്മാസ് എന്നയാൾക്കെതിരെയാണ് -കേസെടുത്തത്.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എട്ടര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.