BREAKING NEWS
dateTUE 9 JUN, 2026, 1:45 AM IST
dateTUE 9 JUN, 2026, 1:45 AM IST
back
Homeregional
regional
Aswani Neenu
Mon Jun 08, 2026 03:55 PM IST
ഓപ്പറേഷൻ പി ഹണ്ട്; റൂറൽ ജില്ലയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു
NewsImage

വടകര: സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ട് പരിശോധനയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല വെബ്സൈറ്റ്കളിൽ നിന്ന് ഡൌൺ ലോഡ് ചെയ്തു കാണുകയും വിൽക്കുകയും ചെയ്യുന്നവരെ കേന്ദ്രീ കരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടത്തിയത്. 

പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് സോഷ്യൽ മീഡിയകൾ വഴി അശ്ലീല മെസ്സേജുകൾ അയച്ചവരുടെ അടക്കം ഫോണുകൾ റെയിഡിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത മുഴുവൻ ഫോണുകളും ഫോറെൻസിക് പരിശോധനകൾക്കായി അയക്കും. പരിശോധന ഫലം ലഭിക്കുന്നമുറയ്ക്ക് പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കും. ജില്ലാ പോലീസ് മേധാവി ഫറാഷ് ടി ഐ പി എസ് ന്റെ നേതൃത്വത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ വിവിധ സംഘങ്ങൾ ആയാണ് പരിശോധന നടത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE