BREAKING NEWS
dateTHU 13 MAR, 2025, 1:27 AM IST
dateTHU 13 MAR, 2025, 1:27 AM IST
back
Homepolitics
politics
SREELAKSHMI
Wed Mar 12, 2025 07:29 AM IST
ഇരട്ടചങ്കുണ്ടായാൽ പോര..ചങ്കിലിത്തിരി മനുഷ്യത്വം വേണം ;രൂക്ഷവിമർശനവുമായി കെ.കെ. രമ
NewsImage

തിരുവനന്തപുരം: ആശവർക്കർമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ എം.എൽ.എ. ധനാഭ്യർഥനയെ എതിർത്ത് നിയമസഭയിൽ സംസാരിക്കുകയായിരുന്നു കെ.കെ. രമ. 26000ൽ അധികം വരുന്ന ആശാ തൊഴിലാളികളുടെ പ്രതിനിധികളാണ് തലസ്ഥാനത്ത് സമയം ചെയ്യുന്നതെന്ന് രമ പറഞ്ഞു.

'സംസ്ഥാനത്തെ മന്ത്രിമാരുടെ മൂക്കിന് താഴെ ഉജ്വലമായ ഒരു സ്ത്രീ മുന്നേറ്റം നടക്കുകയാണ്. സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. 26000ൽ അധികം വരുന്ന ആശാ തൊഴിലാളികളുടെ പ്രതിനിധികളാണ് അവർ. കർഷക തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ സമരം ചെയ്ത, മെയ് ദിനം ആചരിക്കുന്ന ഒരു പാർട്ടി സമരക്കാരെ പരിഹസിക്കുകയാണ്. ഇരട്ടചങ്കുണ്ടായാൽ പോര..ചങ്കിലിത്തിരി മനുഷ്യത്വം വേണം, എങ്കിലെ തൊഴിലാളി സമരങ്ങളെ കണ്ടെന്ന് നടിക്കാൻ കഴിയു '-കെ.കെ. രമ പറഞ്ഞു.

കേരളത്തിന്‍റെ ആരോഗ്യ മേഖല നമ്പർ വണ്ണാക്കാൻ വേണ്ടി രാവും പകലും പണിയെടുക്കുന്നവരാണ് ആശ വർക്കർമാരെന്നും അവരെ നിയമിക്കുന്നത് സംസ്ഥാന സർക്കാറാണെന്നും കൂലി കൂടുതൽ ചോദിക്കുമ്പോൾ മാത്രം കേന്ദ്ര സർക്കാറിനെ പറയുന്നതിലെ ന്യായമെന്താണെന്നും രമ ചോദിച്ചു.വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE