വള്ളികുന്നം (ആലപ്പുഴ): കോണ്‍ഗ്രസ് നേതാവ് കെഎസ്‌യു സംസ്ഥാന വനിതാ നേതാവിനോട്, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മോശമായി പെരുമാറിയതായി പരാതി.
കര്‍ഷക കോണ്‍ഗ്രസ് മീഡിയ സെല്‍ സംസ്ഥാന കോഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഭരണിക്കാവ് രാജേഷിനെതിരേയാണ് കെഎസ്‌യു വനിതാ നേതാവ് പോലീസില്‍ പരാതിനല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്തു.