BREAKING NEWS
dateTHU 21 NOV, 2024, 3:26 PM IST
dateTHU 21 NOV, 2024, 3:26 PM IST
back
Homeregional
regional
Aswani Neenu
Fri Feb 16, 2024 01:52 PM IST
കുപ്പിയും ഇരുമ്പിന്റെ കഷണവുമായി മൂന്ന് സ്ത്രീകൾ നിങ്ങളുടെ വീട്ടിലും എത്തിയേക്കാം; ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്
NewsImage

വീടുകളിൽ പാഴ്‌വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിന്റെ കഷണം വീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിന്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു. വാതിൽ തുറക്കുന്ന ആളിനോട് താൻ ആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

ഇതിൽ വീഴുന്ന വീട്ടുടമ മുന്നിൽ നിൽക്കുന്ന സ്ത്രീയുമായി വീടിന്റെ പിൻവശത്തേയ്ക്ക് അല്ലെങ്കിൽ പഴയ വസ്തുക്കൾ വച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർ ഈ സമയം വളരെ നല്ല രീതിയിൽ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും. ബാക്കി രണ്ട് സ്ത്രീകൾ ഈ അവസരം മുതലെടുത്ത് മുൻവശത്തുകൂടിയോ പിൻവശത്തുകൂടിയോ വീടിനകത്തു കടന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു. ഇതാണ് സ്ത്രീകളുടെ മോഷണ രീതിയെന്നും പൊലീസ് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം തൃശൂരിലും ഇത്തരമൊരു സംഭവമുണ്ടായെന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇവർക്ക് 20 പവൻ സ്വർണമാണ് നഷ്ടമായത്. അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ വിളിക്കുക എന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE