തിരുവനന്തപുരം: കേരളത്തിലെ അമ്പതാമത് ചീഫ് സെക്രട്ടറിയായ എ ജയതിലക് ഐഎഎസിനെ തിരഞ്ഞെടുത്തു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലേതാണ് തീരുമാനം. നിലവിൽ ധനകാര്യവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം.
ശാരദാ മുരളീധരൻ ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഈ സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയർന്നുവന്നിരുന്നത്. പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡൽഹിയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിർദ്ദേശിച്ചത്. അദ്ദേഹം താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ വരെയാണ് കാലാവധി.