വടകര: വടകരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണാത്തി ഗേറ്റ് മീത്തല്‍ സെല്‍വരാജിന്റെ മകന്‍ സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 8.10 ന് വടകര കരിമ്പനപാലത്തായിരുന്നു സംഭവം. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.