
വടകര : ചെമ്മരത്തൂരിൽ കപ്പള്ളി ക്ഷേത്രത്തിന് സമീപം വീട് കത്തിനശിച്ചു. ആയുർവേദ ആശുപത്രിക്ക് പുറകിലെ തൈവച്ചപറമ്പത്ത് ബിന്ദുവിന്റെ ഇരുനില വീടിന്റെ മുകൾനിലയാണ് കത്തിയത്.
അപകടസമയത്ത് ഉടമസ്ഥ വീട്ടിലുണ്ടായിരുന്നില്ല. ഷോട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. വീടിന്റെ മുകൾനിലയിൽ പുക ഉയരുന്നതുകണ്ട അയൽവാസി നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു.ഓടുമേഞ്ഞ വീടിന്റെ മുകൾനിലയിലെ സീലിങ് ഉൾപ്പെടെ കത്തിനശിച്ചു. വീട്ടുസാധനങ്ങളും ബാഗിൽ സൂക്ഷിച്ച സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ കത്തിനശിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷൈനേഷ് മൊകേരി, റെസ്ക്യൂ ഓഫീസർമാരായ എം.എം. റിജേഷ് കുമാർ, ടി.വി. അഖിൽ, സി.കെ. അർജുൻ, അഗേഷ് സുബൈർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.