BREAKING NEWS
dateTHU 21 NOV, 2024, 2:59 PM IST
dateTHU 21 NOV, 2024, 2:59 PM IST
back
Homeregional
regional
SREELAKSHMI
Tue Oct 08, 2024 09:34 PM IST
നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാക്കി
NewsImage

തിരുവനന്തപുരം: നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാക്കി. ഇതോടൊപ്പം കാറുകളിൽ കുട്ടികൾക്ക് സീറ്റ്‌ബെൽറ്റും നിർബന്ധമാക്കി. ഇതിന് പുറമേ കുട്ടികൾക്ക് പിൻഭാഗത്ത് പ്രത്യേകം സീറ്റും വേണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിക്കുന്നു.അതേസമയം 1 മുതൽ 4 വയസ് വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഘടിപ്പിക്കണം. 

നാല് വയസിന് മുകളിൽ 14 വയസുവരെയുള്ള കുട്ടികൾക്ക് അവരുടെ ഉയരത്തിന് അനുസരിച്ചായിരിക്കണം സീറ്റ്. 135 സെന്റിമീറ്റർ വരെ ഉയരമുള്ള കുട്ടികൾക്ക് ഈ കാര്യം നിർബന്ധമാണ്.ഇരുചക്ര വാഹനങ്ങളിൽ പ്രത്യേക ബെൽറ്റ് ഉപയോഗിച്ച് രക്ഷകർത്താക്കളുമായി കുട്ടികളെ ബന്ധിപ്പിക്കും. ഇത് യാത്രക്കിടെ കുട്ടി ഉറങ്ങിപ്പോകുന്നത് അടക്കമുള്ള ഘട്ടങ്ങളിൽ അപകടം കുറയ്‌ക്കുമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു. ഒക്‌ടോബർ‌, നവംബർ മാസങ്ങളിൽ പുതിയ നിബന്ധനകളെ കുറിച്ച് പ്രചാരണവും മുന്നറിയിപ്പും നൽകും. അതിനുശേഷം ഡിസംബർ മാസം മുതൽ പിഴ ചുമത്തി തുടങ്ങുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE