BREAKING NEWS
dateMON 10 AUG, 2026, 7:01 PM IST
dateMON 10 AUG, 2026, 7:01 PM IST
back
Homeregional
regional
SREELAKSHMI
Mon Aug 10, 2026 05:07 PM IST
സ്ഥലം മാറ്റിയതിലെ മനോവിഷമം; വടകര സ്വദേശിയായ ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
NewsImage

തലശേരി : ആരോഗ്യസ്ഥിതി മാനിക്കാതെ സ്ഥലം മാറ്റിയതിലുള്ള മനോവിഷമത്തെത്തുടർന്ന് ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ വടകര മേപ്പയിലെ ശ്രീസ്ഥയിൽ ആർ ദീപ ലേഖ(52)യാണ്‌ മരിച്ചത്‌. പ്രശസ്‌ത നാടക സംവിധായകൻ സുരേഷ്‌ബാബു ശ്രീസ്ഥയാണ് ഭര്‍ത്താവ്.

തിങ്കൾ പകൽ 12.45ഓടെയായിരുന്നു സംഭവം. ചൊക്ലി പഞ്ചായത്ത്‌ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിനെത്തിയ ദീപലേഖ സ്ഥലംമാറ്റം സംബന്ധിച്ചുള്ള പ്രയാസം പറയുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ അനൂപും വൈസ്‌ പ്രസിഡന്റ്‌ കെ എം സപ്‌നയും ചേർന്ന്‌ ഉടൻ തൊട്ടടുത്ത ചൊക്ലി മെഡിക്കൽ സെന്ററിലെത്തിച്ച്‌ പ്രഥമ ശുശ്രൂഷ നൽകി. നില ഗുരുതരമായതിനാൽ കണ്ണൂർ മിംസിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

നാല്‌ മാസം മുൻപാണ്‌ ചൊക്ലി എഫ്‌എച്ച്‌സിയിലേക്ക്‌ സ്ഥലംമാറിയെത്തിയത്‌. അപകടത്തിൽ കാലിന്റെ എല്ല്‌ പൊട്ടി രണ്ട്‌ മാസം കിടപ്പിലായിരുന്നു. തിരികെ ജോലിക്കെത്തിയെങ്കിലും നടക്കാൻ പ്രയാസമായിരുന്നു. ഇതിനിടയിലാണ്‌ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ വന്നത്‌. ഏതാനും ദിവസമായി സ്ഥലംമാറ്റിയതിന്റെ പ്രയാസത്തിലായിരുന്നു ദീപലേഖയെന്ന് സഹപ്രവർത്തകർ പറയുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE