BREAKING NEWS
dateSAT 18 JUL, 2026, 9:40 AM IST
dateSAT 18 JUL, 2026, 9:40 AM IST
back
HomeTech
Tech
SREELAKSHMI
Mon Jun 02, 2025 09:37 AM IST
ഒഴുക്കില്‍പ്പെട്ട് നാലരവയസ്സുകാരിക്ക് ദാരുണാന്ത്യം; ദുരന്തം ഇന്ന് ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെ
NewsImage

ചവറ (കൊല്ലം): അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ഥി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും നാലരവയസ്സുള്ള മകള്‍ അക്ഷിക(കല്യാണി)യാണ് മരിച്ചത്.

പള്ളിക്കല്‍ എന്‍എസ്എസ് എല്‍പിഎസില്‍ എല്‍കെജി പ്രവേശനം ലഭിച്ച അക്ഷിക, തിങ്കളാഴ്ച ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെയാണ് ദുരന്തം.ചവറ പന്മന വടുതല തളിയാഴ്ചവീട്ടില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് ഒന്നരമാസംമുന്‍പാണ് അക്ഷിക എത്തിയത്. ഞായറാഴ്ച വൈകീട്ട് വീടിനു സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടിവരുന്നതിനിടെയാണ് അപകടം.സ്ലാബില്ലാത്ത ഭാഗത്തുവെച്ച് കാല്‍വഴുതി ഓടയില്‍വീണ് ഒഴുകിപ്പോകുകയായിരുന്നു. ഉടന്‍തന്നെ ഓടയിലിറങ്ങി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ മൂന്നൂറുമീറ്റര്‍ അകലെ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING