BREAKING NEWS
dateTHU 21 NOV, 2024, 3:04 PM IST
dateTHU 21 NOV, 2024, 3:04 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 01, 2024 02:58 PM IST
സ്വകാര്യ ആശുപത്രിയിൽ ഒരു വയസുകാരൻ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി
NewsImage

തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചതായി പരാതി. ചെങ്ങാല്ലൂർ സ്വദേശി വിനീഷിന്റെ മകൻ അദ്രീഷാണ് മരിച്ചത്. ഒല്ലൂരിലെ വിൻസന്റ് ഡി പോൾ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച കുഞ്ഞാണ് മരിച്ചത്. ശിശുരോഗ വിദഗ്ദ്ധനില്ലാതെ നഴ്സാണ് കുഞ്ഞിനെ ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ചെറിയ പനിയുളള കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. നാലര മണി മുതൽ ഒമ്പത് മണി വരെ കുഞ്ഞിന് ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധു പറഞ്ഞത്. കുഞ്ഞിന് ട്രിപ്പിടണമെന്നും എന്നാൽ ഞരമ്പ് കിട്ടുന്നില്ലെന്ന് നഴ്സ് പറഞ്ഞാതായും ബന്ധു കൂട്ടിച്ചേർത്തു. ഒമ്പത് മണിയോടെ കുട്ടിക്ക് വിറയലും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് തൃശൂരിലെ തന്നെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് പതിനൊന്ന് മണിയോടെയാണ് കുഞ്ഞിനെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ് മരിക്കുകയായിരുന്നു.

വിൻസന്റ് ഡി പോൾ ആശുപത്രിയുടെ റഫറൻസ് ലറ്ററിൽ കുഞ്ഞിന് രണ്ട് മരുന്നുകൾ കൊടുത്തതായാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ മരുന്നുകൾ കൊടുത്തിട്ടില്ലെന്ന് ജൂബിലി മിഷൻ ആശുപത്രിയിലെ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർമാ‌ർ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE