കണ്ണൂർ: കൊങ്കൺ വഴി ഓടുന്ന കേരളത്തിൽ നിന്നുള്ള തീവണ്ടികളുടേതടക്കമുളള സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുമെന്ന് റിപ്പോർട്ടുകൾ. മൺസൂൺ കാലത്ത് 40-75 കിലോ മീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി 110 കിലോ മീറ്ററിലോടും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25ലധികം തീവണ്ടികളുടെ സമയമാണ് മാറാൻ പോകുന്നത്. മുൻകൂട്ടി റിസർവ് ചെയ്തവർ സമയമാറ്റം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും.വരാൻ പോകുന്ന മാറ്റങ്ങൾ നോക്കാം.
1. എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) മൂന്നുമണിക്കൂർ വൈകി പുറപ്പെടും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 1.25-ന് പുറപ്പെടും. (നിലവിൽ രാവിലെ 10.30-ആണ്). ഷൊർണൂരിൽ വൈകിട്ട് 4.15-നും കണ്ണൂരിൽ 6.39-നും എത്തും.
2. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ എത്തും. നിലവിൽ 11.40-ന് മംഗളൂരുവിൽ എത്തുന്ന വണ്ടി രാത്രി 10.35ന് മംഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15നും എറണാകുളത്ത് ഏഴരയ്ക്കും എത്തും.
3. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. എറണാകുളം ഉച്ചക്ക് 1.50. കോഴിക്കോട്ട്- വൈകിട്ട് 6.05. കണ്ണൂർ- 7.35 എന്നിങ്ങനെയാണ് സമയക്രമം.
4. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മംഗളൂരു -പുലർച്ചെ 4.25. കണ്ണൂർ- 6.35. കോഴിക്കോട് 8.10. ഷൊർണൂർ 10.20. വൈകിട്ട് 6.20- ന് തിരുവനന്തപുരം.5. മംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 2.20-ന് പുറപ്പെടും. നിലവിൽ 12.45 ആണ് സമയം.മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ചില വണ്ടികളുടെ പുതിയ സമയം ഇങ്ങനെയാണ്
• മംഗളൂരു-ഗോവ വന്ദേഭാരത്-രാവിലെ എട്ടര• മംഗളൂരു-ഗോവ മെമു-വൈകിട്ട് മൂന്നര• മംഗളൂരു-ഗോവ സ്‌പെഷ്യൽ-രാവിലെ അഞ്ചര• മംഗളൂരു-മുംബൈ മത്സ്യഗന്ധ-ഉച്ചയ്ക്ക് 2.20ന്