BREAKING NEWS
dateSUN 5 JAN, 2025, 5:39 AM IST
dateSUN 5 JAN, 2025, 5:39 AM IST
back
Homeregional
regional
SREELAKSHMI
Mon Oct 14, 2024 02:18 PM IST
എറണാകുളത്ത് ബൈക്കിൽ ലോറിയിടിച്ച് മണിയൂർ സ്വദേശി ഉൾപ്പടെ രണ്ട് മരണം
NewsImage

മണിയൂർ : എറണാകുളം ഏലൂര്‍ കുറ്റിക്കാട്ടുകരയില്‍ ബൈക്കില്‍ മിനിലോറിയിടിച്ച് മണിയൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മണിയൂർ തൈവെച്ച പറമ്പത്ത് രമേശന്റെ മകൻ ആദിഷ് (21), ഇടുക്കി സ്വദേശിയായ രാഹുല്‍ രാജ്(22), എന്നിവരാണ് മരിച്ചത്. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനി ലോറിയിടിക്കുകയായിരുന്നു. ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ബീനയാണ് ആദിഷിന്റെ മാതാവ്. സഹോദരൻ :അനന്തു. സംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING