കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികൾക്കൊപ്പം. കാക്കനാട്ടെ ജയിലിൽ പത്ത് പേർക്ക് കഴിയാവുന്ന സെല്ലിൽ ആറാമനായിട്ടാണ് ബോബി കഴിയുന്നത്. ഇന്നലെ വൈകീട്ട് 7.10ഓടോയൊണ് ബോബിയെ ജയിലിൽ എത്തിച്ചത്. തുടർന്ന് പായയവും പുതപ്പും വാങ്ങി സെല്ലിലേക്ക് നീങ്ങി. ജയിലിലെ അന്തേവാസികൾക്ക് അഞ്ച് മണിക്ക് തന്നെ ഭക്ഷണം നൽകിക്കഴിയും. ബോബി കോടതിയിലും ആശുപത്രിയിലും തുടർന്നതിനാൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ അധികൃതർ ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകി.
ബുധനാഴ്ച രാവിലെയാണ് ബോബി അറസ്റ്റിലാവുന്നത്. പിന്നാലെ റോഡ് മാർഗം എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ വൈകിട്ടോടെ എത്തുകയായിരുന്നു. അന്ന് രാത്രി പത്രക്കടലാസ് വിരിച്ചാണ് ബോബി സെല്ലിൽ ഉറങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ സെല്ലിൽ എത്തിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിഞ്ഞെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂർ ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടതോടെ തളർന്നു.