BREAKING NEWS
dateTHU 21 NOV, 2024, 2:59 PM IST
dateTHU 21 NOV, 2024, 2:59 PM IST
back
Homeregional
regional
Arya
Mon Jan 01, 2024 10:34 AM IST
കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയുടെ കാൽ വീട്ടുടമ തല്ലിയൊടിച്ചു
NewsImage

മരട്: കളിക്കുന്നതിനിടെ സമീപ വീട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയുടെ കാൽ വീട്ടുടമ പട്ടികകൊണ്ട് തല്ലിയൊടിച്ചു. തൃപ്പൂണിത്തുറ വളപ്പിക്കടവ് കോളനിയിലെ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനിന്റെ (10) ഇടതുകാലിന്റെ എല്ലാണ് രണ്ടിടത്ത് പൊട്ടിയത്. ചമ്പക്കര സെന്റ് ജോർജ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. നവീൻ കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ പറമ്പിൽ ഫുട്ബാൾ കളിക്കുമ്പോൾ പന്ത് സമീപ വീടിനടുത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഇതെടുക്കാൻ കയറിയ നവീനെ വീട്ടുടമ പട്ടിക കൊണ്ട് മുതുകിലും കാലിലും അടിച്ചു. അടിയേറ്റ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിലാണ് കാലിന്റെ എല്ലിന് രണ്ട് പൊട്ടൽ ഉള്ളതായി കണ്ടെത്തിയത്. സംഭവത്തിൽ സമീപവാസിയായ ദിവ്യദീപം വീട്ടിൽ ബാലനെതിരെ കേസെടുത്തതായി മരട് പോലീസ് അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE