BREAKING NEWS
dateTUE 17 FEB, 2026, 12:02 AM IST
dateTUE 17 FEB, 2026, 12:02 AM IST
back
Homeregional
regional
SREELAKSHMI
Mon Feb 16, 2026 02:16 PM IST
കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; കൂത്തുപറമ്പിൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു
NewsImage

കൂത്തുപറമ്പ് : കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യക്കച്ചവടക്കാരൻ മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എൻ.പ്രദീപൻ (52) ആണ് മരിച്ചത്. കതിരൂർ മൂന്നാം മൈലിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. 

തലശേരി മാർക്കറ്റിൽ നിന്ന് ഓട്ടോയിൽ വിൽപനയ്ക്കുള്ള മത്സ്യവുമായി നരവൂരിലേക്ക് വരുമ്പോൾ മൂന്നാം മൈൽ ടൗണിന് സമീപത്തുവച്ചാണ് അപകടം. പന്നി കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കുപറ്റിയ പ്രദീപനെ തലശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE