BREAKING NEWS
dateWED 8 APR, 2026, 1:15 AM IST
dateWED 8 APR, 2026, 1:15 AM IST
back
Homeregional
regional
SREELAKSHMI
Tue Apr 07, 2026 12:30 PM IST
12 കാരനു നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം; പ്രതിക്ക് 7 വര്‍ഷം കഠിനതടവും പിഴയും
NewsImage

നാദാപുരം: 12 വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ. മാഹി പാറക്കല്‍ മുകുന്ദ മാല രാജീവനെയാണ് (63) നാദാപുരം പോക്‌സോ കോടതി ജഡ്ജി ദേവന്‍ കെ.മേനോന്‍ ശിക്ഷിച്ചത്.

കുട്ടിയെ ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളിലും കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തി എന്ന കേസിലാണ് ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിക്ക് സമ്മാനം നല്‍കി പല ദിവസങ്ങളിലും ഉപദ്രവിക്കുകയായിരുന്നു.

ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.കെ.മനീഷ്, എഎസ്‌ഐ വൈജ എന്നിവരാണ്അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 9 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. പ്രതിക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കേണ്ടതിന് താല്‍ക്കാലിക ജാമ്യം അനുവദിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE