വടകര : ഇരിങ്ങലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് 20 ഓളം പേർക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിന് പിന്നിൽ പിറകെ വന്ന ബസ് ഇടിക്കുകയായിരുന്നു.
കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകൾ. സ്റ്റോപ്പിൽ നിന്നും സ്ത്രീ ബസിന് കൈ കാട്ടുകയും നിർത്തുന്നതിനിടെ പിന്നാലെ എത്തിയ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റേ വിദ്യാർത്ഥി നന്ദകിഷോറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9.40 ഓടെയായിരുന്നു അപകടം. ഹരെറാം, ശ്രീറാം എന്നീ ബസുകളാണ് അപകടത്തിൽപ്പെട്ടത്.