BREAKING NEWS
dateSAT 9 MAY, 2026, 4:47 PM IST
dateSAT 9 MAY, 2026, 4:47 PM IST
back
Homeregional
regional
SREELAKSHMI
Fri May 08, 2026 04:21 PM IST
28കാരി ക്രൂരമായ പീഡനത്തിന് ഇരയായി; മയക്കുമരുന്ന് നൽകി നഗ്നദൃശ്യങ്ങൾ പകർത്തി
NewsImage

പത്തനംതിട്ട: അടൂരിൽ 28കാരി ക്രൂരമായ പീഡനത്തിന് ഇരയായി. അയൽവാസിയായ ഓട്ടോ ഡ്രൈവർ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. പീഡനത്തിന് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ എത്തിച്ചും പീഡനം തുടർന്നതായും യുവതി ആരോപിച്ചു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ വൈകുന്നതായും ആക്ഷേപമുണ്ട്.

ഫെബ്രുവരി 15നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിക്ക് വസ്ത്രം വാങ്ങാനായി അയൽവാസിയായ വിനോദ് എന്നയാളുടെ ഓട്ടോ യുവതി വിളിച്ചിരുന്നു. യാത്രാമദ്ധ്യേ ലൈസൻസും പഴ്‌സും എടുക്കാനെന്ന വ്യാജേന വിനോദ് യുവതിയെ സ്വന്തം വീട്ടിലെത്തിച്ചു. അവിടെ വച്ച് നൽകിയ ജ്യൂസ് കുടിച്ചതോടെ അബോധാവസ്ഥയിലായ താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പറയുന്നു.

തുടർന്ന് പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്നദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. വിവരം പ്രതിയുടെ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വിനോദ് തന്നെ റോഡിലിട്ട് മർദിച്ചതായും യുവതി വെളിപ്പെടുത്തി.യുവതിയുടെ മൊഴി രേഖപ്പെടുത്തിയ അടൂർ പൊലീസ് വിനോദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE