തിരുവനന്തപുരം: ബാലരാമപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ. ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകളായ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് ഇന്ന് രാവിലെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതിനൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നിഗമനം. രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെയാണ് രാവിലെ കാണാതാകുന്നത്.