
പയ്യോളി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മാതാവ് റിമാന്റിൽ. ഇന്ന് രാവിലെയോടെ കോഴിക്കോട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ യുവതിയെ പയ്യോളി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്കായി മേലടി കമ്യുണിറ്റി ഹെൽത്ത് സെന്ററിലും, ഫിംഗർപ്രിന്റ് രേഖപ്പെടുത്തുന്നതിനായി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലും കൊണ്ടുപോയ ശേഷം പയ്യോളി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി പ്രതിയെ റിമാന്റ് ചെയ്ത് കോഴിക്കോട് ജയിലിലേക്ക് മാറ്റി.
ഇനിയീ കേസിൽ മാതാവിൻ്റെ ആൺസുഹൃത്തുകൂടി പിടിയിലാവാനുണ്ട്. കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖ് ആണ് പിടിയിലാവാനുള്ളത്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. മാതാവിന്റെ സഹായത്തോടെയാണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ രണ്ടര വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയതെന്നാണ് കേസ്.