BREAKING NEWS
dateTUE 23 JUN, 2026, 2:11 AM IST
dateTUE 23 JUN, 2026, 2:11 AM IST
back
Homeregional
regional
SREELAKSHMI
Sun Jun 21, 2026 05:06 PM IST
പൊയിൽകാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ;പിടിയിലായത് ബീവറേജിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ
NewsImage

കൊയിലാണ്ടി : പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. ഭർത്താവായ കുട്ടികൃഷ്ണനെയാണ് ഇന്ന് വെെകിട്ട് പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 

പൊയിൽകാവ് ബീച്ചിൽ നാലുസെന്റ് കോളനിയിൽ സുധയാണ് (58) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെ വീടിനോട് ചേർന്ന ഷെഡിൽ വച്ച് വാക്കത്തി ഉപയോഗിച്ച് ഭർത്താവ് കുട്ടിക്കൃഷ്ണൻ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ സമീപത്തെ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ സുധയെ വിളിക്കാൻ വീട്ടിലെത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE