
വടകര: തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന KL13 5499 "ഹരിശ്രീ" ബസ്സിലെ കണ്ടക്ടർ പി.പി.ദിവാകരനെ മാരകമായി ആക്രമിച്ച പ്രതിയെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മോട്ടോർ തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ 31.12.25.നാണ് ദിവാകര ൻ പുതിയ ബസ്റ്റാൻൻ്റിൽ വെച്ച് അക്രമിക്കപ്പെട്ടത്. എന്നാൽ ഇതുവരെയും പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല.
സ്വകാര്യ ബസ് ജീവനക്കാർ നേരിടുന്ന ഈ അരക്ഷിതാവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് 22 ന് വടകര താലൂക്കിൽ സ്വകാര്യ ബസ് പണിമുടക്കം നടത്തുവാൻ യോഗം തീരുമാനിച്ചു.പണിമുടക്കുമായി മുഴുവൻ സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു എം.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.സതീശൻ, അഡ്വ.ഇ.നാരായണൻ നായർ, വിനോദ് ചെറിയത്ത്,സജീവ് കുമാർ, മടപ്പള്ളി മോഹനൻ,മജീദ് അറക്കിലാട്, കെ.പ്രകാശൻ,കെ.ടി കുമാരൻ എന്നിവർ സംസാരിച്ചു.